Site iconSite icon Janayugom Online

കോന്നി ജനവാസ മേഖലയിലെ വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്ന പുലി ഒടുവില്‍ കുടുങ്ങി

leopardleopard

കൂടൽ ഇഞ്ചെപ്പാറ പാക്കണ്ടം ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ഇന്ന് പുലർച്ചെയാണ് പുലി കുടുങ്ങിയത്. ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ വനം വകുപ്പിന്റെ കെണിയിൽ പുലി കുടുങ്ങുന്നത്. പുലി കൂട്ടിൽ വീണ വിവരം നാട്ടുകാരാണ് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചത്.

നടുവത്തുമൂഴി റേഞ്ച് ഓഫീസ്, പാടം ഫോറസ്റ്റ് സ്റ്റേഷൻ, കോന്നി സ്ട്രൈക്കിങ് ഫോഴ്സ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ എത്തിയാണ് പുലിയെ പ്രത്യേക വാഹനത്തിൽ കയറ്റിയത്. തുടർന്ന് ഗവിയിലെ ഉൾവനത്തിൽ ഉച്ചയോടെ തുറന്നു വിട്ടു
ഇഞ്ചപ്പാറ, പാക്കണ്ടം എന്നിവിടങ്ങളിൽ അനവധി വളർത്തു മൃഗങ്ങളെ ആണ് കഴിഞ്ഞ നാളുകളിൽ പുലി ആക്രമിച്ചു ഭക്ഷിച്ചത്.

Exit mobile version