Site iconSite icon Janayugom Online

നെഹ്രുട്രോഫി വള്ളം കളിക്ക് ടൂറിസം വകുപ്പ് ഒരു കോടി നൽകും

Muhammad riyasMuhammad riyas

നെഹ്‌റു ട്രോഫി വള്ളം കളിക്ക് ടൂറിസം വകുപ്പ് ഒരു കോടി രൂപ നൽകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ടൂറിസം മേഖലക്ക് നെഹ്‌റുട്രോഫി വള്ളംകളി പ്രധാനപ്പെട്ടതാണ്. എന്നാൽ അത് സംഘടിപ്പിക്കേണ്ടത് ടൂറിസം വകുപ്പല്ല. അത് തെറ്റായ പ്രചാരണമാണ്. വള്ളംകളി നടക്കണം എന്നാണ് ടൂറിസം വകുപ്പിന്റെ ആഗ്രഹം. അത് നടക്കാൻ മുൻപന്തിയിൽ ടൂറിസം വകുപ്പ് ഉണ്ടാകും. എങ്ങനെയെങ്കിലും നടത്താൻ ശ്രമിക്കും.

ബേപ്പൂർ വാട്ടർ ഫെസ്റ്റും നെഹ്‌റു ട്രോഫിയും രണ്ടാണ്. ബേപ്പൂർ വാട്ടർ ഫെസ്റ്റ് മലബാർ മേഖലയാകെ പങ്കെടുക്കുന്ന ഫെസ്റ്റാണ്. ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ പ്രാദേശിക വാദമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസംമന്ത്രി എന്ന നിലയിൽ കേരളത്തിൽ എവിടെയും ഇത്തരം വിനോദങ്ങൾ നടക്കണം എന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഓണാഘോഷം ഇല്ലെയെന്ന് ആരും തീരുമാനിച്ചിട്ടില്ല. അത്തരം കാര്യം എങ്ങനെ പ്രചരിച്ചു എന്നറിയില്ല. യോഗം ചേരുന്നതിന് മുൻപാണ് വയനാട് ദുരന്തം ഉണ്ടായത്. സർക്കാരിന്റെ ഓണാഘോഷം ഉചിതമല്ല എന്നൊരു അഭിപ്രായം ഉയർന്നു. എന്നാലിത് ടൂറിസം വിഭാഗത്തിലാണ് ഏറ്റവും അധികം ബാധിക്കുക. ഓണാഘോഷം ആർക്കൊക്കെ നടത്താനാകുമോ അത് നടക്കും. ഔദ്യോഗിക ഓണാഘോഷം ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version