പരമ്പരാഗത കാനനപാത വഴി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വരിനില്‍ക്കാതെ ശബരിമല ദര്‍ശനത്തിന് സൗകര്യമൊരുക്കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്.എരുമേലിയിലും, പുല്ലുമേട്ടിലും തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക പ്രവേശന പാസ് നല്‍കുമെന്നും മാറ്റം ഈ തീര്‍ത്ഥാടന കാലത്ത് തന്നെ നടപ്പിലാക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി .
വനം വകുപ്പുമായി സഹകരിച്ചാണ് കാനന പാതവഴി എത്തുന്ന തീർഥാടകർക്ക് പ്രത്യേക ടാഗ് നൽകുന്നത്. ഇത്തരത്തിൽ പുല്ലുമേട് നിന്നും എരുമേലിയിൽ നിന്നും കാനന പാതയിലൂടെ വന്നു നടപന്തലിൽ എത്തുന്ന പ്രത്യേകം ടാഗ് ധരിച്ച തീർഥാടകർക്ക് പ്രത്യേക വരി ഉണ്ടാകും. ഈ വരിയിലൂടെ തീർഥാടകർക്ക് ദർശനം നടത്താം