പൂണെ — നാസിക് ദേശിയ പാതയിൽ മിനി വാനിന്റെ പിന്നിൽ ട്രക്ക് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ ഒൻപത് മരണം. ഡ്രൈവർ ഉള്‍പ്പെടെ വാനിലുണ്ടായിരുന്നവരാണ് മരിച്ചത് . ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ആറുപേരെ നാരായങ്കോണിലെ സ്വകാര്യ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ ഒരാളെ കൂടുതൽ പൂണെയിലെ ആശുപത്രിയിലേക്കുമാണ് മാറ്റിയത്. മരിച്ചവരിൽ നാല് സ്ത്രീകളും നാല് പുരുഷന്മാരും ഒരു കുട്ടിയും ഉൾപ്പെടുന്നു. ഇന്ന് രാവിലെ 10 മണിയോടെ നാരായങ്കോണിന് സമീപമായിരുന്നു സംഭവം. നാരായണങ്കോണിലേക്ക് പോകുകയായിരുന്ന മിനിവാനാണ് അപകടത്തിൽപെട്ടത് . ട്രക്ക് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

