അഫ്ഗാനില്‍ നിന്നുള്ള സൈനിക പിന്മാറ്റത്തിന് മുന്‍പ് അമേരിക്കന്‍ സൈന്യം കാബൂളില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പെന്റഗണ്‍ പുറത്തുവിട്ടു. കുട്ടികള്‍ ഉള്‍പ്പെടെ 10 നിരപരാധികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഐഎസ് ഭീകരരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും തെറ്റുപറ്റിയെന്നും യുഎസ് സൈന്യം പിന്നീട് അറിയിച്ചിരുന്നു. ഐഎസ്-ഖൊറാസൻ നടത്തിയ ചാവേർ ആക്രമണത്തിൽ 13 യുഎസ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കാബൂളിലെ ജനവാസ മേഖലയിൽ യുഎസ് പ്രത്യാക്രമണം നടത്തിയത്. അമേരിക്കന്‍ സേനക്കൊപ്പം പ്രവര്‍ത്തിച്ച അഫ്ഗാന്‍കാരനായ ജീവകാരുണ്യപ്രവർത്തകൻ സെമിറൈ അഹ്മദിയും കുട്ടികളുമടക്കമുള്ളവരാണ് കാബൂൾ ആക്രമണത്തിൽ മരിച്ചത്. ഐഎസ് കെ ഭീകരരുടെ വാഹനമാണെന്ന് കരുതി യു.സ് സെമിറൈ അഹ്മദിയുടെ വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു. യുഎസ് രഹസ്യാന്വേഷണ വിഭാഗം എട്ട് മണിക്കൂറോളം നിരീക്ഷിച്ചതിന് ശേഷമാണ് സെമിറൈ അഹ്മദിയുടെ ടൊയോട്ട കാര്‍ ആക്രമിച്ചത്. കാറില്‍ വെള്ളക്കുപ്പികള്‍ നിറച്ചത് സ്ഫോടക വസ്തുക്കളാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നുവത്രെ. യുഎസ് സൈന്യവുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന സെമിറൈ അഹ്മദി പ്രത്യേക വിസയിൽ കുടുംബത്തോടൊപ്പം യുഎസിലേക്ക് പലായനം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു.
ENGLISH SUMMARY:The U.S. has released footage of the Kabul airstrikes
YOU MAY ALSO LIKE THIS VIDEO