Site icon Janayugom Online

ഡെല്‍റ്റ തരംഗത്തിന് സമാനമായ രംഗങ്ങള്‍ ആവര്‍ത്തിക്കുമെന്ന് യുഎന്‍

കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷമുണ്ടായതിന് സമാനമായ രംഗങ്ങള്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ ആവര്‍ത്തിക്കുമെന്ന് യുഎന്‍. 2021 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ കോവിഡിന്റെ ഡെൽറ്റ വകഭേദം തീവ്രമായി വ്യാപിച്ചതിലൂടെ 2,40,000 ജീവൻ നഷ്ടമായെന്നും സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തിയെന്നും വേള്‍ഡ് ഇക്കണോമിക് സിറ്റുവേഷന്‍ ആന്റ് പ്രോസ്പെക്ടസ് (ഡബ്ല്യുഇഎസ്‌പി) 2022 റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതിവ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദം പുതിയ തരംഗങ്ങള്‍ സൃഷ്ടിക്കുകയാണെന്നും പ്രതിസന്ധികള്‍ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:The UN says sim­i­lar scenes to the Delta wave will be repeated
You may also like this video

Exit mobile version