Site iconSite icon Janayugom Online

അനിശ്ചിതത്വം തീർന്നു; മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിക്കാൻ ഊർജ്ജിത ശ്രമം

ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം മലപ്പുറം ഊർങ്ങാട്ടിരിയിൽ കൃഷിയിടത്തിലെ കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിക്കാൻ ഊർജ്ജിത ശ്രമം. ജെ സി ബി എത്തിച്ച് കിണറിന്റെ ഒരു ഭാഗം പൊളിച്ചാണ് പരിശ്രമം നടക്കുന്നത് . പിന്നീട് ആ കിണർ ഉപയോ​ഗിക്കാൻ കഴിയില്ല. പുതിയൊരു കിണർ നിർമിക്കുന്നതിന് വേണ്ടിയാണ് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരമായി സ്ഥലത്തിന്റെ ഉടമസ്ഥൻ സണ്ണിക്ക് നൽകും. പ്രശ്നം പൂർണ്ണമായി പരിഹരിക്കുന്നത് വരെ വനംവകുപ്പ് അധികൃതർ സ്ഥലത്തുണ്ടാകും. വനത്തിലേക്ക് കയറ്റിവിടുന്ന ആന സ്വാഭാവികമായും വനാതിർത്തികളിലായിരിക്കും ഉണ്ടാകുക. ആനക്കൂട്ടത്തെ വനത്തിനകത്തേക്ക് തുരത്താൻ നാളെ കുങ്കിയാനകളെ എത്തിക്കും. കാർഷകരായ പ്രദേശവാസികൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി നാളെ ജില്ലാ കളക്ടറുട നേതൃത്വത്തിൽ രാവിലെ 9 മണിക്ക് ചർച്ച നടത്താനും ധാരണയായിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വെറ്റിലപ്പാറ സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്. തുടർന്ന് ആനയെ പ്രദേശത്ത് തുറന്നു വിടാൻ സമ്മതിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. നിലമ്പൂർ നോർത്ത് ഡിവിഷൻ ഡിഎഫ്ഒ പി കാർത്തിക് നാട്ടുകാരുമായി സംസാരിച്ചാണ് കിണർ പൊളിച്ച് പുറത്തിറക്കാൻ തീരുമാനമായത് .കാട്ടാന അകപ്പെട്ട കിണറിന്റെ ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. 18 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനും പ്രതിഷേധങ്ങൾക്കുമാണ് തീരുമാനമുണ്ടായിരിക്കുന്നത്.

Exit mobile version