Site iconSite icon Janayugom Online

അര നൂറ്റാണ്ട് മുന്‍പ് മുങ്ങിപ്പോയ ധനുഷ്‌കോടിയിലെ ഭൂഗര്‍ഭ പാലം കണ്ടെത്തി

ഒരാഴ്ചയായി അതിശക്തമായ കാറ്റും കടല്‍ക്ഷോഭവും രാമേശ്വരം — ധനുഷ്കോടി ഭാഗത്ത് തുടരുകയാണ്. ഇതുമൂലം കടലിന്റെ ഒരു ഭാഗം പിന്‍വാങ്ങുകയും കരയുടെ ഭാഗം പുതുതായി പ്രത്യക്ഷപ്പെടുകയുമായിരുന്നു. ഈ നിലയിലാണ് 1964‑ലെ ധനുഷ്‌കോടി മേഖലയില്‍ തുടര്‍ച്ചയായ കടല്‍ക്ഷോഭത്തില്‍ മുങ്ങിപ്പോയ ഭൂഗര്‍ഭ പാലം മണല്‍പരപ്പില്‍ പ്രത്യക്ഷപ്പെട്ടത്.

തറയില്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ ഇട്ടാണ് പാലം നിര്‍മിച്ചിരിക്കുന്നത്. തെക്ക് നിന്ന് വടക്കോട്ടും വടക്ക് നിന്ന് കടലിലേക്കും കടല്‍വെള്ളം ഒഴുകുന്ന നിലയിലാണ് പാലം. നിലവില്‍ ധനുഷ്കോടിയിലെത്തുന്ന വിനോദസഞ്ചാരികള്‍ തറപാലം കണ്ട് അല്‍ഭുതമാകുകയാണ്. 1964 വരെ രാമേശ്വരത്തേക്കാള്‍ വലിയ നഗരമായിരുന്നു ധനുഷ്‌കോടി. ഇവിടെ നിന്ന് ശ്രീലങ്കയുടെ തലസ്ഥാനത്തേക്ക് കപ്പല്‍ ഗതാഗതം ഉണ്ടായിരുന്നു.

മധുരയില്‍നിന്ന് ധനുഷ്‌കോടിയിലേക്ക് തീവണ്ടി സര്‍വീസുമുണ്ടായിരുന്നു. സ്കൂള്‍, പോസ്റ്റ് ഓഫീസ്, ആശുപത്രി, ക്ഷേത്രങ്ങള്‍, തുറമുഖം തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള നഗരം 1964 ഡിസംബര്‍ 23 ന് ഉണ്ടായ കൊടുങ്കാറ്റില്‍ പൂര്‍ണമായും നശിച്ചു. ഇതേതുടര്‍ന്ന് ധനുഷ്കോടിയില്‍ ജനങ്ങള്‍ക്ക് താമസിക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. എങ്കിലും ഇപ്പോഴും നിരവധി മത്സ്യ തൊഴിലാളി കുടുംബംങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്.

Eng­lish sum­ma­ry; The under­ground bridge at Dhanushko­di, which sank half a cen­tu­ry ago, has been discovered

You may also like this video;

Exit mobile version