Site icon Janayugom Online

സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.2018 ൽ നിന്ന് 2023 ൽ എത്തുമ്പോൾ 4.4 ശതമാനത്തിന്റെ കുറവുണ്ടായി.നിലവിൽ ഏഴ് ശതമാനമാണ് സംസ്ഥാനത്തിന്റെ തൊഴിലില്ലായ്മ നിരക്ക്. എംപ്ലോയ്‌മെന്റ് എക്സേഞ്ചുകളിൽ 2024 മാർച്ച് 31 വരെ 26,55,736 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കെ ഡിസ്കിന്റെ കീഴിൽ രൂപീകരിച്ച കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തിൽ അഞ്ച് വര്‍ഷത്തിനുള്ളിൽ 20 ലക്ഷം തൊഴിൽ അവസരം ഉണ്ടാക്കും. 

കേരള നോളജ് ഇക്കോണമി മിഷന്റെ പോർട്ടലിൽ ഈ മാസം 29 വരെ 17,02,710 തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്തു. ഇതിൽ 38317 പേർക്ക് ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം വഴി തൊഴിൽ നൽകിയെന്നും മുഖ്യമന്ത്രി രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചു.

Eng­lish Sum­ma­ry: The unem­ploy­ment rate in the state has come down

You may also like this video

Exit mobile version