Site iconSite icon Janayugom Online

ഇറക്കുമതി തീരുവ വിഷയത്തില്‍ ഇന്ത്യയോട് വിട്ടുവീഴ്ച ഇല്ലെന്ന നിലപാടിൽ അമേരിക്ക; നാളെമുതൽ മുതൽ 50% താരിഫ് നടപ്പാക്കും

ഇറക്കുമതി തീരുവ വിഷയത്തില്‍ ഇന്ത്യയോട് വിട്ടുവീഴ്ച ഇല്ലെന്ന നിലപാടിൽ അമേരിക്ക. നാളെമുതൽ മുതൽ 50% താരിഫ് നടപ്പാക്കും. ഇന്ത്യക്ക് ഇതിനായി നോട്ടീസ് അയച്ചു. യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പാണ് ഇന്ത്യക്ക് നോട്ടീസ് നൽകിയത്. റഷ്യ‑യുക്രെയ്ൻ സംഘർഷം അവസാനിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യക്ക് നോട്ടീസ്. ഇന്ത്യൻ ല്പന്നങ്ങൾക്ക് 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി തീരുവ ഇരട്ടിയാക്കാനുള്ള പദ്ധതികൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ മാസം ആദ്യം പ്രഖ്യാപിക്കുകയും നടപ്പാക്കാനുള്ള സമയപരിധി ഓഗസ്റ്റ് 27 ആയി നിശ്ചയിക്കുകയും ചെയ്തിരുന്നു.

Exit mobile version