Site iconSite icon Janayugom Online

കുട്ടികള്‍ക്ക് വാക്സിൻ നല്‍കാനൊരുങ്ങി അമേരിക്ക

അഞ്ചിനും പതിനൊന്നിനും ഇടയിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള അന്തിമ അനുമതി നൽകി അമേരിക്ക. സെന്റർ ഫോർ ഡിസീസ് ആന്റ് പ്രിവൻഷൻ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതോടെയാണ് കുട്ടികളിലെ വാക്സിനേഷന് അനുമതി നല്‍കിയിരിക്കുന്നത്. ഫൈസർ വാക്സിനാകും കുട്ടികൾക്ക് നൽകുക. മുതിർന്നവർക്ക് നൽകുന്നതിന്റെ മൂന്നിലൊന്ന് അളവിലാകും കുട്ടികള്‍ക്ക് വാക്സിൻ നൽകുക.

അഞ്ചിനും പതിനൊന്നിനും ഇടയിലുള്ള 2.8 കോടി കുട്ടികളാണ് അമേരിക്കയിൽ ഉള്ളത്.

കുട്ടികളിലെ വാക്സിനേഷൻ സംബന്ധിച്ച് ഈ ആഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് യുഎസ് അനുകൂല തീരുമാനമെടുത്തത്. കുട്ടികൾക്ക് വാക്സിൻ നൽകിയാൽ പാർശ്വഫലങ്ങളെക്കാൽ കൂടുതൽ ഗുണഫലങ്ങളാണുള്ളതെന്ന് യോഗം നിരീക്ഷിച്ചു. വാക്സിൻ നല്‍കുന്നതിന്റെ അന്തിമ തീരുമാനം യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് അറിയിച്ചത്.

2,000 കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ വാക്സിൻ പരീക്ഷണത്തിൽ 90 ശതമാനം ഫലപ്രാപ്തി ലഭ്യമാണെന്ന് കണ്ടെത്തിയിരുന്നു. വാക്സിന്റെ സുരക്ഷ സംബന്ധിച്ച് 3,000 കുട്ടികളിൽ നടത്തിയ പഠനങ്ങളിലും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഫൈസർ വാക്സിൻ കുട്ടികളിലും ഫലപ്രദമാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ യുഎസ് സർക്കാർ അടുത്തിടെ അഞ്ച് കോടി ഡോസ് ഫൈസർ വാക്സിൻ കൂടി വാങ്ങിയിട്ടുണ്ട്.

മാതാപിതാക്കളും ആരോഗ്യപ്രവർത്തകരും രക്ഷകർത്താക്കളും കാത്തിരുന്ന തീരുമാനമാണിതെന്നും കുട്ടികൾക്ക് കൂടി കൊവിഡ് വാക്സിൻ നൽകുന്നതോടെ ജീവിതം സാധാരണ നിലയിലേക്കു തിരികെ കൊണ്ടുവരാൻ കഴിയുമെന്നും യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മേധാവി ജാനറ്റ് വുഡ്കോക്ക് പറഞ്ഞു. യുഎസിനെ കൂടാതെ ചൈന, ക്യൂബ, ​ ചിലി, യുഎഇ എന്നീ രാജ്യങ്ങൾ ഇതിനോടകം കുട്ടികൾക്ക് കൊവിഡ് വാക്സിൻ നല്കാൻ അനുമതി നല്കിയിട്ടുണ്ട്.

eng­lish sum­ma­ry: The US is ready to vac­ci­nate children

you may also like this video

Exit mobile version