ആഭിചാരക്രിയയ്ക്ക് കൂട്ടുനിൽക്കാത്തതിൻ്റെ പേരിൽ ഭാര്യയ്ക്ക് ഭർത്താവിൻ്റെ ക്രൂരപീഡനം. കൊല്ലം ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ റെജുലയെ (35) ഭർത്താവ് സജീർ മുഖത്ത് തിളച്ച മീൻകറി ഒഴിച്ച് പൊള്ളിക്കുകയായിരുന്നു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ റെജുല ചികിത്സയിലാണ്. ഭർത്താവ് സജീറിനെതിരെ റെജുലയുടെ വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒരു ഉസ്താദ് നിർദ്ദേശിച്ച ആഭിചാരക്രിയകൾക്ക് റെജുല കൂട്ടുനിൽക്കാത്തതാണ് ക്രൂരപീഡനത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഉസ്താദ് നിര്‍ദേശിച്ച ആഭിചാര ക്രിയയ്ക്ക് കൂട്ടുനിന്നില്ല; ആയൂരിൽ യുവതിയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ച് ഭർത്താവ്

