Site icon Janayugom Online

വാഹനം ബ്രേക്ക് ഡൗണായി; ബസ് കാത്ത് വഴിയില്‍ നില്‍ക്കുന്നവര്‍ക്കുമേല്‍ ട്രക്ക് ഇടിച്ചുകയറി 11 മരണം

accident

രാജസ്ഥാനിലെ ഭരത്പൂരിൽ ദേശീയ പാതയിൽ ട്രക്ക് ബസിലേക്ക് ഇടിച്ച് 11 പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ 4.30 ഓടെ രാജസ്ഥാനിലെ പുഷ്‌കറിൽ നിന്ന് ഉത്തർപ്രദേശിലെ വൃന്ദാവനിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.

പാലത്തിൽ ബ്രേക്ക് ഡൗണ്‍ ആയ ബസില്‍ നിന്ന് ഇറങ്ങിയ യാത്രക്കാര്‍ മറ്റൊരു ബസ് കാത്തുനില്‍ക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ ട്രക്ക് വാഹനത്തിൽ ഇടിക്കുമ്പോൾ ബസ് ഡ്രൈവറും ചില യാത്രക്കാരും ബസിന് പിന്നിൽ നിൽക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ഒരാൾ പറയുന്നു. അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.

അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: The vehi­cle broke down; 11 killed as truck rammed into peo­ple wait­ing for bus

You may also like this video

Exit mobile version