രാജസ്ഥാനിലെ ഭരത്പൂരിൽ ദേശീയ പാതയിൽ ട്രക്ക് ബസിലേക്ക് ഇടിച്ച് 11 പേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ 4.30 ഓടെ രാജസ്ഥാനിലെ പുഷ്‌കറിൽ നിന്ന് ഉത്തർപ്രദേശിലെ വൃന്ദാവനിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്.
പാലത്തിൽ ബ്രേക്ക് ഡൗണ്‍ ആയ ബസില്‍ നിന്ന് ഇറങ്ങിയ യാത്രക്കാര്‍ മറ്റൊരു ബസ് കാത്തുനില്‍ക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ ട്രക്ക് വാഹനത്തിൽ ഇടിക്കുമ്പോൾ ബസ് ഡ്രൈവറും ചില യാത്രക്കാരും ബസിന് പിന്നിൽ നിൽക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ഒരാൾ പറയുന്നു. അഞ്ച് പുരുഷന്മാരും ആറ് സ്ത്രീകളും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു.
അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary: The vehicle broke down; 11 killed as truck rammed into people waiting for bus
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.