Site iconSite icon Janayugom Online

കെ സുരേന്ദ്രന്റെ പദയാത്രക്കായി വാങ്ങിയ വാഹനം തിരിച്ചു നൽകിയില്ല; ശിവസേന നേതാക്കൾക്കെതിരെ കേസ്

ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കെ സുരേന്ദ്രൻ്റെ പദയാത്രയ്ക്കായി വാങ്ങിയ വാഹനം പിന്നീട് തിരിച്ചു നൽകാതെ വഞ്ചിച്ചു എന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നൽകി. കാഞ്ഞങ്ങാട് കുശാൽനഗറിലെ കെ കെ സന്തോഷ് കുമാറിൻ്റെ ഭാര്യ ഗീതു റൈ(42) ആണ് പരാതിക്കാരി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ, ശിവസേന സംസ്ഥാന പ്രസിഡൻ്റ് അഡ്വ. പേരൂർക്കട ഹരികുമാർ, എറണാകുളം ജില്ലാ പ്രസിഡൻ്റ് സുധീർഗോപി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. 2024 ജനുവരി 28നാണ് ഗീതു റൈയുടെ ഭർത്താവ് സന്തോഷ് കുമാറിൻ്റെ കെഎൽ 60 എ 2863 നമ്പർ ടാറ്റ എയിസ് വാഹനം കെ സുരേന്ദ്രൻ്റെ പദയാത്ര ആവശ്യത്തിനായി പ്രതികൾ വാങ്ങിയത്. എന്നാൽ, പിന്നീട് വാഹനം തിരിച്ചുനൽകാൻ ഇവർ തയ്യാറായില്ലെന്നും, വാഹനം തിരിച്ചു ചോദിച്ചപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

Exit mobile version