Site iconSite icon Janayugom Online

ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ചിന്നക്കനാല്‍ സ്വദേശിയായ വെള്ളക്കല്ലില്‍ സൗന്ദര്‍ രാജ്(68) ആണ് മരിച്ചത്. തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണം.

കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സൗന്ദര്‍ രാജിനെ കാട്ടാന ആക്രമിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീണ് പരിക്കേറ്റതിനാല്‍ സൗന്ദര്‍ രാജിന് കാട്ടാന ആക്രമിക്കാനെത്തിയപ്പോള്‍ ഓടി രക്ഷപ്പെടാനായില്ല. ഈ സമയം കൃഷിയിടത്തില്‍ സൗന്ദര്‍രാജിന്റെ ചെറുമകനും ഉണ്ടായിരുന്നു. ഇയാള്‍ ഓടിയെത്തി വിവരം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാര്‍ ഓടിയെത്തിയപ്പോഴും ആന സ്ഥലത്തുതന്നെ ഉണ്ടായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ആനയെ തുരത്തിയ ശേഷമാണ് സൗന്ദര്‍രാജനെ ആശുപത്രിയിലെത്തിച്ചത്.

Eng­lish Summary;The vic­tim died after being attacked by a jack­fruit tree
You may also like this video 

Exit mobile version