Site icon Janayugom Online

വൈറസ് പടര്‍ന്നത് ചൈനയില്‍ നിന്നെന്ന വാദം: ചൈന സമ്മര്‍ദ്ദം ചെലുത്തിയതായി റിപ്പോര്‍ട്ടുകള്‍

വുഹാനിലെ വിവാദ ലാബില്‍ നിന്നാണ് വെെറസ് പടര്‍ന്നതെന്ന ലാബ് ലീക്ക് സിദ്ധാന്തത്തെ തള്ളിക്കളയാന്‍ ചൈനീസ് ഗവേഷകര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി സംഘത്തെ നയിച്ച ലോകാരോഗ്യ സംഘടനയുടെ ശാസ്ത്രജ്ഞന്‍. ദ വെെറസ് മിസ്റ്ററി എന്ന ഡോക്യുമെന്ററിയിലാണ് കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ഗവേഷകന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ജനിതക മാറ്റം സംഭവിച്ച വെെറസ് വുഹാന്‍ വെെറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ചോര്‍ന്നതാണെന്ന വാദം ഉപേക്ഷിക്കണമെന്ന് ചെെനീസ് ഗവേഷകര്‍ ആവശ്യപ്പെട്ടിരുന്നതായും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

തുടക്കത്തില്‍ തന്നെ വെെറസ് ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന വാദത്തെപറ്റി അന്വേഷിക്കുന്നതില്‍ നിന്നു പോലും അവര്‍ ഞങ്ങളെ വിലക്കിയിരുന്നു. അതിനുള്ള ഒരു ശതമാനം സാധ്യത പോലുമില്ലന്നും ഇതിനെക്കുറിച്ചുള്ള അന്വേഷണം സമയം പാഴാക്കലാണെന്നും അവര്‍ നിരന്തരം പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷേ വെെറസിന്റെ ഉത്ഭവം ആഗോള പ്രശ്‍നത്തിന്റെ ഭാഗമായതിനാല്‍ ലാബ് ലീക്ക് സിദ്ധാന്തം അന്വേഷിക്കാന്‍ തന്നെയായിരുന്നു തീരുമാനമെന്നും ശാസ്ത്രഞ്ജനായ പീറ്റര്‍ ബെന്‍ എമ്ബറക്ക് പറയുന്നു. കൂടുതല്‍ പഠനങ്ങള്‍ ലാബ് ലീക്ക് സിദ്ധാന്തത്തെക്കുറിച്ച് ഉണ്ടാകിനുള്ള സാധ്യത ഗവേഷണത്തില്‍ ഉള്‍പ്പെടുത്തില്ലന്ന വ്യവസ്ഥയിലാണ് ഇതിനെപറ്റി അന്വേഷണം നടത്താന്‍ ചെെനീസ് ഗവേഷകര്‍ സമ്മതിച്ചതെന്നും അദ്ദേഹം പറയുന്നു.

എമ്ബറക്കിന്റെ നേതൃത്വത്തില്‍ ലാബ് ലീക്കിന്റെ സാധ്യതയെക്കുറിച്ചു പഠിക്കാന്‍ നാലാഴ്ചയോളമാണ് വുഹാനില്‍ ചെലവഴിച്ചത്. മാര്‍ച്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ലാബില്‍ നിന്നാണ് വെെറസ് പകര്‍ന്നതെന്നതിന് ഒരു വിദൂര സാധ്യതയാണ് ഗവേഷകര്‍ കണ്ടത്തിയത്.  ലാബില്‍ നിന്നുണ്ടായ വീഴ്ചമൂലം വെെറസ് പുറം ലോകത്തെത്തിയതെന്ന വിദൂര സാധ്യതയാണ് ഗവേഷകര്‍ പങ്കു വയ്ക്കുന്നത്. വവ്വാലില്‍ നിന്നോ മറ്റോ സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടയില്‍ ജീവനക്കാരനിലേക്ക് വെെറസ് പടര്‍ന്നിരിക്കാം എന്നാണ് ഗവേഷകരുടെ നിഗമനം. അങ്ങനെയെങ്കില്‍ വവ്വാലില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന രോഗബാധയുടം ആദ്യ സിദ്ധാന്തമായിരിക്കും അതെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ കോവിഡ് മഹാമാരിയും ലാബ് ലീക്കും തമ്മിലുള്ള സാധ്യതയെ തള്ളിക്കളയാൻ ലോകാരോഗ്യ സംഘടന പൂര്‍ണമായും തയാറാകുന്നില്ല. ഇതു സംബന്ധിച്ച വിവരങ്ങള്‍ കെെമാറുന്നതില്‍ കൂടുതല്‍ സുതാര്യത പുലര്‍ത്താനും സംഘടന ചെെനയോട് ആവശ്യപ്പെട്ടിരുന്നു.

Eng­lish sum­ma­ry; The virus is said to have orig­i­nat­ed in China

You may also like this video;

Exit mobile version