Site iconSite icon Janayugom Online

ലഡ്ഡു മഹോത്സവത്തിനിടെ വാച്ച് ടവര്‍ തകര്‍ന്ന് വീണു; അഞ്ച് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശില്‍‘ലഡ്ഡു മഹോത്സവ’ത്തിനിടെ വാച്ച് ടവര്‍ തകർന്ന് വീണ് അഞ്ച് പേര്‍ മരിച്ചു. 40 ലധികം പേർക്ക് പരിക്കേറ്റു. ബാഗ്‌പട്ടിലെ ബറൗത്തിലാണ് ജൈന സമൂഹം സംഘടിപ്പിച്ച ആദിനാഥ് നിർവാണയുടെ ലഡ്ഡു മഹോത്സവത്തിനിടെയാണ് അപകടം. സ്റ്റേജ് കെട്ടിടം തകർന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിരവധി പേര്‍ ആശുപത്രിയിൽ ചികിത്സയിലാണെന്നും ചിലരെ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് വിട്ടയച്ചതായും ബാഗ്പത് എസ്പി അർപിത് വിജയവർഗിയ പറഞ്ഞു. 

മാനസ്തംഭ് സമുച്ചയത്തിലെ തടികൊണ്ട് നിര്‍മ്മിച്ച സ്റ്റേജാണ് തകർന്നത്. 50ലേറെ പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. പരിക്ക് പറ്റിയവരെ ഇ‑റിക്ഷകൾ വഴി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവ സ്ഥലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് നിർദ്ദേശം നൽകി. 

Exit mobile version