Site iconSite icon Janayugom Online

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.65 അടിയായി; പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.65 അടിയായി ഉയർന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമല്ല. അപ്പർ റൂൾ കർവ് പരിധി 136.30 അടിയാണ്.

ജലനിരപ്പ് ഉയരുന്നതിനാൽ തമിഴ്‌നാട് കേരളത്തിന് ആദ്യം മുന്നറിയിപ്പ് നൽകി. പെരിയാർ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

വടക്ക് കിഴക്കൻ അറബികടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദങ്ങളും മഹാരാഷ്ട്ര മുതൽ ഗുജറാത്ത് വരെയുള്ള ന്യൂനമർദപാത്തിയുമാണ് കനത്ത മഴയ്ക്ക് കാരണം.

Eng­lish summary;The water lev­el in Mul­laperi­yar dam has reached 135.65 feet

You may also like this video;

Exit mobile version