Site icon Janayugom Online

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 135 അടി പിന്നിട്ടു

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഇന്ന് രാവിലെ 11 മണിയോടെ 135 അടി പിന്നിട്ടു. നീരൊഴുക്ക് സെക്കൻ്റിൽ 4456 ക്യൂബിക് യൂണിറ്റാണ്. ഇടുക്കിയിലെ ജലനിരപ്പ് 2398.16 അടിയാണ്.

തെക്കൻ തമിഴ്നാട് തീരത്തിനു സമീപം രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 2 ദിവസങ്ങളിൽ കൂടി തുടരാൻ സാധ്യതയുണ്ടെന്നും ഇതിന്റെ സ്വാധീനത്തിൽ ഒക്ടോബർ 24 വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നലൊടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നു മാണ് കാലാവസ്ഥ പ്രവചനം. ഇന്ന് (ഒക്ടോബർ 21) ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യത പ്രവചിച്ചിട്ടുണ്ട്.

 

Eng­lish Sum­ma­ry: The water lev­el in the Mul­laperi­yar dam has crossed 135 feet

You may like this video also

Exit mobile version