ഓഗസ്റ്റ് ആറ് മുതല്‍ ഒന്‍പതു വരെ നടക്കുന്ന സിപിഐ തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി പാര്‍ട്ടി വഴുതക്കാട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഴുതക്കാട് ജംഗ്ഷനില്‍ ആരംഭിച്ച സ്വാഗതസംഘം ഒഫീസ് ഉദ്ഘാടനം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും തിരുവന്തപുരം നഗരസഭാ കൗണ്‍സിലറുമായ അഡ്വ.രാഖി രവികുമാര്‍ നിര്‍വഹിച്ചു.ചടങ്ങില്‍
പാര്‍ട്ടി മണ്ഡലം കമ്മിറ്റി അംഗം മുരളി പ്രതാപ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മണ്ഡലം സെക്രട്ടറി ടി എസ് ബിനുകുമാര്‍, വഴുതക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പാളയം ബാബു തുടങ്ങിയവര്‍ സംസാരിച്ചു
The welcoming party inaugurated the office.

