Site iconSite icon Janayugom Online

ക്ഷേമപെന്‍ഷന്‍ ഡിസംബര്‍ രണ്ടാംവാരം നല്‍കും; 1800 കോടി അനുവദിച്ചു

രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ ഡിസംബര്‍ രണ്ടാം വാരം നല്‍കും. ഇതിനായി ധനവകുപ്പ് തുക അനുവദിച്ചു.1800 കോടി രൂപയാണ് അനുവദിച്ചത്.ഒക്ടോബര്‍,നവംബര്‍ മാസത്തെ പെന്‍ഷനാണ് നല്‍കുന്നത്.61 ലക്ഷംഗുണഭോക്താക്കളാണ് പെന്‍ഷന് അര്‍ഹതയുള്ളത്.തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നിറങ്ങും.

ഡിസംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ മാസാവസാനം നല്‍കും.ക്ഷേമപെന്‍ഷന്‍ വിതരണം പുനരാരംഭിക്കാന്‍ വഴിയൊരുങ്ങി.കുടിശിക തീർക്കാൻ സർക്കാർ പണം അനുവദിച്ചു . ധനവകുപ്പ് ഉത്തരവ് ഇന്നിറങ്ങും.1800 കോടിയാണ് അനുവദിച്ചത്.ഒന്നാം പിണരായി സര്‍ക്കാര്‍ മൂന്നോ നാലോ മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് ഓണത്തിനോ ക്രിസ്മസിനോ നല്‍കുന്നതായിരുന്നു പതിവ്.

എന്നാല്‍ പിന്നീട് ഇത് എല്ലാമാസവും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.അതേ സമയം അനര്‍ഹമായി സാമൂഹ്യസുരക്ഷ പെന്‍ഷന്‍ വാങ്ങുന്നവരെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.2019 ഡിസംബര്‍31 ന് മുമ്പ് പെന്‍ഷന്‍ അനുദിക്കപ്പെട്ടവരോട് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ഉള്ളവര്‍ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് പുറത്താകും.

Eng­lish Summary:
The wel­fare pen­sion will be paid in the sec­ond week of Decem­ber; 1800 crores was sanctioned

You may also like this video:

Exit mobile version