Site iconSite icon Janayugom Online

നാട്ടുകാരുടെ പേടിസ്വപ്നമായിരുന്ന ചില്ലിക്കൊമ്പന്‍ ചരിഞ്ഞു

chillikkombanchillikkomban

നാട്ടുകാരുടെ പേടിസ്വപ്നമായിരുന്ന ചില്ലിക്കൊമ്പന്‍ ചരിഞ്ഞു. 60 വയസ് പ്രായം വരുന്ന കാട്ടുകൊമ്പനാണ് തണ്ണിത്തോട് ഫോറസ്റ്റ് പരിധിയിൽ മണിയാർ അടുകുഴി വനത്തില്‍ ഞായറാഴ്ച ചരിഞ്ഞത്. വലതു കാലിലെ പരുക്കിനെ തുടർന്ന് ഏതാനും ദിവസമായി വനപാലകരുടെ നിരീക്ഷണത്തിലായിരുന്നു.

പേക്കാവ് അടുകുഴിയിൽ വെള്ളിയാഴ്ചയാണ് aആന തളർന്നു വീണത്. കട്ടച്ചിറ — മണിയാർ റോഡിൽ പകലും രാത്രിയും മിക്കപ്പോഴും ആനയെ കാണാമായിരുന്നു. മണിയാര്‍ കട്ടചിറ പാതയില്‍ മിക്കപ്പൊഴും യാത്രക്കാരുടെ പേടിസ്വപ്നമായിരുന്നു ഈ കാട്ടുകൊമ്പന്‍.

കോന്നി വെറ്ററിനറി സർജൻ ഡോ. ശ്യാം ചന്ദ്രന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. ആനയുടെ കൊമ്പിന് ഏകദേശം ഒന്നര മീറ്ററോളം നീളമുണ്ടായിരുന്നു. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ഗോപന്റെ നേതൃത്വത്തില്‍ വനപാലക സംഘം ശനിയാഴ്ച വൈകിട്ട് ജഡം മറവു ചെയ്തു.

Eng­lish Sum­ma­ry: The wild ele­phant which was the night­mare of the natives, di-es

You may like this video also

Exit mobile version