Site iconSite icon Janayugom Online

എം ഡി എം എയുമായി യുവതിയും സുഹൃത്തും അറസ്റ്റിൽ

എം ഡി എം എ​യു​മാ​യി രണ്ടുപേര്‍ അറസ്റ്റിൽ. കൊ​ല്ലം ച​ന്ത​ന​ത്തോ​പ്പ് ഇ​ട​വ​ട്ടം ര​ഞ്ജു മ​ന്ദി​ര​ത്തി​ൽ അ​ച്ചു(30), എ​റ​ണാ​കു​ളം, പ​ച്ചാ​ളം, ഓ​ർ​ക്കി​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ സി​ന്ധു(30) എ​ന്നി​വ​രാ​ണ് കൊ​ല്ലം സി​റ്റി ഡാ​ൻ​സാ​ഫ് സം​ഘ​വും ഈ​സ്റ്റ് പോ​ലീ​സും സം​യു​ക​ത​മാ​യി ന​ട​ത്തി​യ ര​ഹ​സ്യ നീ​ക്ക​ത്തി​ലൂ​ടെ പിടിയിലായത്.

ഇ​വ​രി​ൽ നി​ന്ന് 3.87 ഗ്രാം എം ഡി എം എ പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു. സ്​​കൂ​ൾ കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക്​ ഉ​ൾ​പ്പ​ടെ വി​ത​ര​ണം ചെ​യ്യാ​നാ​യി എ​ത്തി​ച്ച മാ​ര​ക മ​യ​ക്ക് മ​രു​ന്നാ​ണ് പി​ടി​കൂ​ടിയത്. ജി​ല്ലാ പൊ​ലീ​സ്​ മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ കൊ​ല്ലം എ​സ് ​എ​ൻ കോ​ളേ​ജി​ന് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ റെ​സി​ഡ​ൻ​സി​യി​ൽ​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നാം പ്ര​തി​യാ​യ അ​ച്ചു​വി​ന്‍റെ പ​ക്ക​ൽ നി​ന്നും 1.985 ഗ്രാ​മും ര​ണ്ടാം പ്ര​തി​യാ​യ സി​ന്ധു​വി​ന്‍റെ പ​ക്ക​ൽ നി​ന്നും 1.884 ഗ്രാ​മും എം ഡി എം എ പൊ​ലീ​സ്​ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Exit mobile version