Site iconSite icon Janayugom Online

ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അഷ്ടമിച്ചിറ സ്വദേശിനി ഗ്രീഷ്മ (35)യാണ് മരിച്ചത്. ജനുവരി 29 രാത്രിയായിരുന്നു സംഭവം. ഭര്‍ത്താവ് വാസനാണ് ഗ്രീഷ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

കുടുംബവഴക്കിനെ തുടര്‍ന്ന് വാക്കത്തിഉപയോഗിച്ചാണ് ഗ്രീഷ്മയെ വെട്ടുകയായിരുന്നു. കൈക്കും, കാലിനും ഗുരുതരമായി പരിക്കേറ്റ ഗ്രീഷ്മ എറണാകുളത്ത് ആശുപത്രിയിലായിരുന്നു.

Exit mobile version