Site iconSite icon Janayugom Online

മുൻ സൈനികനായ ഭർത്താവിനെ യുവതി തീകൊളുത്തി കൊന്നു

ആന്ധ്രാപ്രദേശിൽ മുൻ സൈനികനായ ഭർത്താവിനെ യുവതി തീകൊളുത്തി കൊന്നു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം. ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. സംഭവത്തിന് ശേഷം വീട്ടിൽ നിന്ന് ഓടിപ്പോയ യുവതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

15 വർഷത്തെ സൈനിക സേവനത്തിൽ നിന്ന് വിരമിച്ച ശേഷം 2022 ൽ ശ്രീധർ നാട്ടിൽ തിരിച്ചെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തിയ ശ്രീധറും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടാവുകയും. തർക്കം കഴിഞ്ഞ് ഉറങ്ങുകയായിരുന്ന ശ്രീധറിനെ മമത പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. ഭാര്യ ഓടി രക്ഷപ്പെട്ടിരുന്നു. നിലവിളി കേട്ട് അയൽവാസികളാണ് വീട്ടിലേക്ക് ഓടിയെത്തിയത്. ശ്രീധറെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ശ്രീധർ ആശുപത്രിയിലെത്തിക്കും മുന്‍പ് മരിച്ചിരുന്നു. 

Eng­lish Summary:The woman set her hus­band, who was an ex-ser­vice­man, on fire

You may also like this video

Exit mobile version