ശുചിമുറിയിൽ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടമൺകടവ് സ്വദേശി വിദ്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് സ്‌കൂൾ വിട്ടുവന്ന മകനാണ് വീട്ടിലെ ശുചിമുറിയിൽ വിദ്യയെ അബോധാവസ്ഥയിൽ കണ്ടത്.
ഇതിനു പിന്നാലെ വിദ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ഇക്കാര്യം വിദ്യയുടെ പിതാവാണ് പൊലീസിനെ അറിയിക്കുന്നത്. മൂന്ന് മാസം മുമ്പായിരുന്നു ഇവിടെ പ്രശാന്തും വിദ്യയും രണ്ടും മക്കളും വാടകക്ക് താമസമാരംഭിച്ചത്.
സംഭവത്തിൽ വിദ്യയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വിദ്യയുടെ മരണത്തിൽ ബന്ധുക്കൾ സംശയമുന്നയിച്ചതിനെതുടർന്നാണ് പ്രശാന്തിനെ പൊലീസ് പിടികൂടിയത്. പ്രശാന്തും വിദ്യയും തമ്മിൽ ചില പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായും വിവരമുണ്ട്. ഇക്കാര്യവും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. 10 വർഷം മുമ്പാണ് വിദ്യയും പ്രശാന്തും പ്രണയിച്ചു വിവാഹിതരായത്.
english summary; The woman was found dead in the bathroom of the house; Husband in custody
you may also like this video;