യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണത്തിനായി അവരുടെ വീട്ടിലെത്തിയ പൊലീസ് സംഘം വീട്ടിനുള്ളിലെ കാഴ്ച കണ്ട് പരിഭ്രാന്തരായി. ഭാഗീക മൃതദേഹാവശിഷ്ടിടങ്ങൾക്ക് ചുറ്റും കൂടിനിൽക്കുന്ന പൂച്ചകള്‍. തികച്ചും അവസ്മരണീയമായ കാഴ്ച. അവയവങ്ങൾ കടിച്ചു തിന്ന ശേഷം അവശിഷ്ടങ്ങൾ വീട്ടിൽ വിവിധയിടങ്ങളിൽ ചിതറിക്കിടക്കുന്നുവെന്നാണ് പൊലീസ് പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍. റഷ്യയിലെ ബറ്റായ്‌സ്കിലാണ് സംഭവം.
മെയ്ൻ കൂൻ ഇനത്തിൽപ്പെട്ട 20 പൂച്ചകളാണ് തങ്ങളുടെ ഉടമയായ സ്ത്രീയുടെ ശരീരം ഭക്ഷിച്ചത്.
മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും യുവതിയുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല. യുവതിയെ കാണാനില്ലെന്ന് ഇവരുടെ സഹപ്രവർത്തകൻ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്ത് വന്നത്.
പൊലീസ് പറയുന്നതനുസരിച്ച്, 20 പൂച്ചകളും യുവതി വളർത്തിയവയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇവർ വീടിനുള്ളിൽ മരിച്ചത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഭക്ഷണം കിട്ടാതായതോടെ പൂച്ചകൾ യുവതിയുടെ മൃതശരീരം ഭക്ഷിക്കുകയായിരുന്നു. മനുഷ്യമാംസത്തോടുള്ള ഇത്തരം പൂച്ചകളുടെ താൽപര്യത്തെക്കുറിച്ച് നിലവിലുള്ള ഉടമകൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മെയ്ൻ കൂൻ ഇനത്തിൽപ്പെട്ട പൂച്ചകൾ അവയുടെ വലിയ വലുപ്പത്തിന് പേരുകേട്ടവയാണ്. യുനൈറ്റഡ് സ്റ്റേറ്റ്സിലെ ‘മെയ്ൻ’ എന്ന സംസ്ഥാനത്തിലാണ് ഇവയുടെ ഉത്ഭവം. ലോകത്തിലെ ജനപ്രിയ വളർത്തു മൃഗങ്ങളുടെ റാങ്കിങിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് ഇവയുള്ളത്.
ENGLISH SUMMARY; The woman’s body was eaten by 20 domestic cats
yOU MAY ALSO LIKE THIS VIDEO;