Site iconSite icon Janayugom Online

ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തത്: ഹേമലത പ്രേംസാഗർ

ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ. ഹരിത കർമ്മസേനയുടെ ആറാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇത്രയും നാളത്തെ ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ മൂലമാണ് നദികളിലും, തോടുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കാണാനാവാത്തത്എന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

എലിക്കുളം ഗ്രാമ പഞ്ചായത്ത് ജിമ്മിച്ചൻ ഈറ്റത്തോട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷേർളി അന്ത്യാങ്കുളം, അഖിൽ അപ്പുക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ സിനി ജോയ്, മാത്യൂസ് പെരുമനങ്ങാട്ട്, ആശ റോയ്, സെൽവി വിൽസൺ, ദീപ ശ്രീജേഷ്, സിനിമോൾ കാക്കശ്ശേരിൽ, നിർമ്മല ചന്ദ്രൻ, ജെയിംസ് ജീരകത്ത്, യമുന പ്രസാദ്, ഹരിത കർമ്മസേന കോ-ഓർഡിനേറ്റർ വി.പി.ശശി, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, അസിസ്റ്റന്റ് സെക്രട്ടറി സിന്ധുമോൾ കെ.കെ, കുടുംബശ്രീ ചെയർ പേഴ്സൺ പി.എസ്. ഷെഹ്ന എന്നിവർ സംസാരിച്ചു. ഹരിത കർമ്മസേനാംഗങ്ങൾക്ക് പുരസ്കാരവും നല്കി.

Exit mobile version