Site iconSite icon Janayugom Online

കോവിഡ് വ്യാപനം: സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം നാളെ മുതല്‍ ഓണ്‍ലൈനാകും

സംസ്ഥാനത്തെ കോടതികൾ തിങ്കളാഴ്ച്ച മുതൽ ഓൺലൈനായി പ്രവർത്തിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെയും കീഴ്ക്കോടതികളിലെയും നടപടികള്‍ ഓൺലൈനാക്കി ക്രമീകരിക്കുന്നത് . ഇത് സംബന്ധിച്ച് ഹൈക്കോടതി സർക്കുലർ ഇറക്കി. പൊതുജനങ്ങൾക്ക് കോടതികളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണവുമുണ്ടാകും. 

തീർത്തും ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രമേ നേരിട്ട് വാദം കേൾക്കു. പരമാവധി 15 പേര്‍ക്ക് മാത്രമാണ് കോടതിയിൽ പ്രവേശനം അനുവദിക്കുക. ജില്ലാ മജിസ്ട്രേറ്റ് ഇക്കാര്യം പരിശോധിക്കണം. ചീഫ് ജസ്റ്റിസിന്റ അധ്യക്ഷതയിൽ ഹൈക്കോടതി ഫുൾ കോർട്ട് സിറ്റിങ് നടത്തിയാണ് തീരുമാനമെടുത്തത്. കോടതി പ്രവർത്തനം ഓൺലൈനാക്കുന്നതിൽ ബാർ കൗൺസിലിന്റെയും അഡ്വക്കേറ്റ് അസോസിയേഷന്റെയും അഭിപ്രായവും തേടിയിരുന്നു.
eng­lish sum­ma­ry; The work of the courts will be online from tomorrow
you may also like this video;

YouTube video player
Exit mobile version