സെപ്റ്റിക് ടാങ്കു വൃത്തിയാക്കുന്നതിനിടെ തൊഴിലാളി ശ്വാസം മുട്ടി മരിച്ചു. ഡാലുംമുഖം പുട്ടുകാവുവിള വീട്ടില്‍ രാജേന്ദ്രന്‍ (50) ആണ് മരിച്ചത്. പേയാട് ഭജനമഠത്തില്‍ പ്രസാദിന്റെ വീടു നിര്‍മ്മാണത്തിന്റെ ഭാഗമായി ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിച്ച് സ്ലാബ് ഉപയോഗിച്ച് അടച്ചിട്ടിരുന്ന ടാങ്കിനുള്ളില്‍ ഇറങ്ങുമ്പോഴാണ് കുഴഞ്ഞു വീണത്.
ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന കരിക്കറത്തല സ്വദേശി രതീഷിനെയും കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഗീതയാണ് രാജേന്ദ്രന്റെ ഭാര്യ. മക്കള്‍: രാഹുല്‍ ‚രാഗി.
English Summary: The worker died of suffocation while cleaning the septic tank
You may also like this video