Site icon Janayugom Online

ബൂസ്റ്റര്‍ ഡോസുകളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന

covid

ബൂസ്റ്റര്‍ ഡോസുകളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമായ പ്രതിരോധമല്ലെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള പുതിയ വകഭേദങ്ങളുടെ വ്യാപനം തടയാനായി കൂടുതല്‍ ഫലപ്രദമായ വാക്സിനുകള്‍ വികസിപ്പിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. രോഗലക്ഷണങ്ങള്‍ ഗുരുതരമാകാതിരിക്കുന്നതിനും മരണം സംഭവിക്കാതിരിക്കുന്നതിനും മെച്ചപ്പെട്ട വാക്സിനുകള്‍ ആവശ്യമാണെന്നും വാക്സിന്‍ നിര്‍മ്മാതാക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിദഗ്ധ സംഘം നിര്‍ദേശിച്ചു.

ഒമിക്രോണിനെതിരെ പുനര്‍രൂപകല്പന ചെയ്ത വാക്സിന്‍ ആവശ്യമായി വരുമെന്ന് വാക്സിന്‍ നിര്‍മ്മാതാക്കളായ ഫെെസറും അഭിപ്രായപ്പെട്ടിരുന്നു.ഒമിക്രോണ്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഡെല്‍റ്റ വകഭേദത്തെ മറികടക്കുമെന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നല്‍കിയിട്ടുണ്ട്.
ഒമിക്രോണ്‍ ആധിപത്യം സ്ഥാപിക്കുന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും എപ്പിഡമോളജിസ്റ്റും ലോകാരോഗ്യസംഘടനയുടെ കോവിഡ് ടെക്നിക്കല്‍ മേധാവിയുമായ മരിയ വാൻ കെർഖോവ് പറ‍ഞ്ഞു.

കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 15 ദശലക്ഷം കേസുകൾ മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്നതാണെന്നും നിരീക്ഷണ സംവിധാനങ്ങളിലെ പാകപ്പിഴകള്‍ കാരണം രജിസ്റ്റര്‍ ചെയ്യപ്പെടാത്ത കേസുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ നിലവിലെ കണക്കുകളില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നും കെർഖോവ് പറഞ്ഞു.
eng­lish summary;The World Health Orga­ni­za­tion says repeat­ed use of boost­er dos­es is ineffective
you may also like this video;

Exit mobile version