Site icon Janayugom Online

ബിഎ.2 വകഭേദം 57 രാജ്യങ്ങളില്‍

വ്യാപനശേഷി കൂടുതലുള്ള ഒമിക്രോണിന്റെ ബിഎ.2 ഉപവകഭേദം 57 രാജ്യങ്ങളില്‍ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണിനേക്കാള്‍ മാരകമായ വ്യാപനശേഷിയാണ് ഇതിനുള്ളതെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ച കാലയളവില്‍ പഠനത്തിനായി ശേഖരിച്ച സാമ്പിളുകളില്‍ 93 ശതമാനവും ഒമിക്രോണാണ്. ബിഎ.1, ബിഎ.1.1, ബിഎ.2, ബിഎ.3 എന്നിങ്ങനെ നാല് ഉപവകഭേദങ്ങളാണ് ഒമിക്രോണിന് കണ്ടെത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ കേസുകളില്‍ പകുതിയിലേറെയും സ്റ്റെല്‍ത് ഒമിക്രോണ്‍ എന്നറിയപ്പെടുന്ന ബിഎ.2 വകഭേദമാണെന്ന് ലോകാരോഗ്യസംഘടനയുടെ പ്രതിവാര എപ്പിഡിമിയോളജിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്പിലും ഏഷ്യയിലും ബിഎ.1 നേക്കാള്‍ വേഗത്തില്‍ ബിഎ.2 വ്യാപിച്ചു തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry : The World Health Organ­i­sa­tion (WHO) has iden­ti­fied the BA.2 sub type of the high­ly potent omi­cron in 57 countries.

you may also like this video

Exit mobile version