Site iconSite icon Janayugom Online

കോവിഡ് കേസുകള്‍ പൂജ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് ലോകാരോഗ്യസംഘടന

covid 0covid 0

രണ്ട് വര്‍ഷമായി കൊറോണ എന്ന കൊച്ചുവൈറസിന്റെ പിടിയിലകപ്പെട്ട് ഉഴലുകയാണ് ലോകരാജ്യങ്ങള്‍. യൂറോപ്പിലും അമേരിക്കയിലുംപോലും സ്ഥിതി ഇന്നും നിയന്ത്രണവിധേയമല്ല. അതേസമയം ഒരു കോവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി രാജ്യങ്ങള്‍ ലോകത്തുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കോവിഡ് ബാധിക്കാത്ത പത്ത് രാജ്യങ്ങളുടെ പട്ടികയും ലോകാരോഗ്യ സംഘടന പുറത്തുവിട്ടിട്ടുണ്ട്.

പെസഫിക്- അറ്റ്ലാന്റിക് സമുദ്രങ്ങളിലെ ദ്വീപ് രാജ്യങ്ങളാണ് ഈ പട്ടികയിലേറെയും. സമുദ്രങ്ങളാണ് ഈ രാജ്യങ്ങളുടെ അതിര്‍ത്തി എന്നുള്ളതിനാല്‍ത്തന്നെ പുറം രാജ്യങ്ങളുമായി സമ്പര്‍ക്കമില്ലാത്തതാണ് ഈ രാജ്യങ്ങള്‍ക്ക് തുണയായതെന്നും ലോകാരോഗ്യസംഘടന വെളിപ്പെടുത്തുന്നു.

കുറച്ചുനാളുകള്‍ക്ക് മുമ്പ് വരെ ഒരു കോവിഡ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ടോങ്കോയില്‍ ഇന്ന് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദ്വീപില്‍ അഗ്നിപര്‍വത സ്ഫോടനമുണ്ടായതിനുപിന്നാലെ ആളുകളെ രക്ഷപ്പെടുത്തുന്നതിന് മറ്റ് രാജ്യങ്ങളില്‍ നിന്ന് കപ്പലുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇവിടെ എത്തിയിരുന്നു. തുടര്‍ന്നാണ് കോവിഡ് കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയത്. ഇതിനുസമാനമായി കുക്ക് ദ്വീപിലും കഴിഞ്ഞയാഴ്ചയാണ് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

തുവാലു, ടോക്കിലാവു, സെന്റ് ഹെലേന, പിറ്റ് കെയ്ന്‍ ദ്വീപ്, നിയു, നൗറു, മിക്രോണേഷ്യ, തുര്‍ക്കുമിനിസ്ഥാന്‍, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഒരു കോവിഡ് കേസുപോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്. അതേസമയം തുര്‍ക്കുമിനിസ്ഥാനും ഉത്തരകൊറിയയും കോവിഡ് കേസുകള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യാത്തതിനാലാണ് പട്ടികയില്‍ ഇടം നേടിയതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

Eng­lish Sum­ma­ry: The World Health Orga­ni­za­tion (WHO) has released a list of coun­tries with zero covid cases

You may like this video also

Exit mobile version