Site iconSite icon Janayugom Online

പുതിയ കോവിഡ് കേസുകൾ 19 ശതമാനം കുറഞ്ഞതായി ലോകാരോഗ്യ സംഘടന

ആഗോളതലത്തിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം 19 ശതമാനം കുറഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞയാഴ്ച ലോകമെമ്പാടും 16 ദശലക്ഷത്തിലധികം പുതിയ കോവിഡ് അണുബാധകളും 75,000 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി യുഎൻ ഹെൽത്ത് ഏജൻസിയുടെ പ്രതിവാര റിപ്പോർട്ടിൽ പറയുന്നു.

പുതിയ കേസുകളുടെ വർധനവ് റിപ്പോർട്ട് ചെയ്യുന്ന പ്രദേശം പശ്ചിമ പസഫിക് മാത്രമാണ്. ഏകദേശം 19 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യ ഏകദേശം 37 ശതമാനം കുറവ് റിപ്പോർട്ട് ചെയ്തു. ഇത് ആഗോളതലത്തിലെ ഏറ്റവും വലിയ ഇടിവാണ്. മരണങ്ങളുടെ എണ്ണം മിഡിൽ ഈസ്റ്റിൽ 38 ശതമാനവും പടിഞ്ഞാറൻ പസഫിക്കിൽ ഏകദേശം മൂന്നിലൊന്നായും വർധിച്ചു.

ഏറ്റവും കൂടുതൽ പുതിയ കേസുകൾ റഷ്യയിലാണ്. കിഴക്കൻ യൂറോപ്പിലെയും മറ്റിടങ്ങളിലെയും കേസുകൾ കഴിഞ്ഞ ആഴ്ചകളിൽ ഇരട്ടിയായി. ആൽഫ, ബീറ്റ, ഡെൽറ്റ എന്നിവയുൾപ്പെടെ മറ്റെല്ലാ കൊറോണ വൈറസ് വകഭേദങ്ങളും ആഗോളതലത്തിൽ കുറയുന്നത് തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

എന്നാൽ ഒമിക്രോണിന്റെ ബിഎ.2 പതിപ്പ് ക്രമേണ വർധിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ദക്ഷിണാഫ്രിക്ക, ഡെൻമാർക്ക്, യുകെ, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ വ്യാപനം വർധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

eng­lish sum­ma­ry; The World Health Orga­ni­za­tion (WHO) says the num­ber of new cas­es has dropped by 19 percent

you may also like this video;

Exit mobile version