ഏഴ് വര്‍ഷക്കാലം ബഹിരാകാശത്ത് കറങ്ങിയ മൂന്ന് ടണ്‍ ഭാരമുള്ള ചൈനീസ് റോക്കറ്റ് അവശിഷ്ടം ചന്ദ്രനില്‍ പതിച്ചു. ഇതേ തുടര്‍ന്ന് ചന്ദ്രോപരിതലത്തില്‍ 65 അടി വിസ്തൃതിയുള്ള ഗര്‍ത്തം രൂപപ്പെട്ടു.
സമീപത്തില്ലാതിരുന്നതിനാല്‍ നാസയുടെ ലൂണാര്‍ റെക്കൊനൈസന്‍സ് ഓര്‍ബിറ്ററിന് സംഭവം നേരിട്ട് കാണാന്‍ സാധിച്ചിരുന്നില്ല. എങ്കിലും റോക്കറ്റ് ചെന്ന് പതിച്ച ഗര്‍ത്തത്തെ കുറിച്ച് വിശദ പഠനം നടത്തുമെന്ന് ലൂണാര്‍ റെക്കൊനൈസന്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ഡെപ്യൂട്ടി പ്രൊജക്‌ട് സയന്റിസ്റ്റ് ജോണ്‍ കെല്ലര്‍ പറഞ്ഞു.
ബഹിരാകാശ ശാസ്ത്രജ്ഞന്‍ ബില്‍ ഗ്രേയാണ് ഈ ബഹിരാകാശ അവശിഷ്ടത്തെകുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് റോക്കറ്റിന്റെ അവശിഷ്ടമാണെന്നായിരുന്നു ഗ്രേ ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
എന്നാല്‍, 2014‑ല്‍ ചാങ് 5‑ടി1 ദൗത്യത്തിന് ചൈന ഉപയോഗിച്ച മാര്‍ച്ച് 3 സി റോക്കറ്റിന്റെ ഭാഗമാണിതെന്ന് അദ്ദേഹം പിന്നീട് തിരുത്തി. ഈ വാദം പക്ഷെ ചൈനീസ് വിദേശ കാര്യ മന്ത്രാലയം അംഗീകരിച്ചിട്ടില്ല.
english summary;The wreckage of a three-ton rocket landed on the moon
you may also like this video;