Site icon Janayugom Online

ഹോട്ടല്‍ മുറിയില്‍ യുവാവിനേയും വീട്ടമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂരിലെ ഹോട്ടല്‍ മുറിയില്‍ യുവാവിനേയും വീട്ടമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഒളരിക്കര സ്വദേശി റിജോയെയും (26), കാര്യാട്ടുക്കര സ്വദേശി സംഗീത(26) യെയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഗീതയുടെ ഭര്‍ത്താവ് സുനിലിന്റെ കാറ്ററിങ്ങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. സംഗീതയ്ക്ക് മൂന്ന് കുട്ടികളുണ്ട്. ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത് ഇന്നലെ ഉച്ചയ്ക്കാണ്.

Eng­lish sum­ma­ry; The young man and house­wife were found dead in a hotel room

You may also like this video;

Exit mobile version