മഹാരാഷ്ട്രയിലെ താനെ നഗരത്തിലെ മുംബ്രയിൽ 22 കാരിയായ ഗര്‍ഭണിയായ യുവതിയെ കാമുകൻ കൊലപ്പെടുത്തി. മുസ്‌കാൻ എന്ന നാദിയ മുല്ലയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വിരാനി എസ്റ്റേറ്റ് പ്രദേശത്ത് കഴുത്തറുത്ത് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അന്വേഷണത്തിൽ, ഇരയായ യുവതിക്ക് ദൽവിയുമായി ബന്ധമുണ്ടായിരുന്നതായും കണ്ടെത്തി. ഗര്‍ഭിണി ആയതിനുപിന്നാലെ യുവതി ഒഴിവാക്കാന്‍ മുനേവര്‍ ശ്രമിച്ചിരുന്നു.
സംഭവത്തില്‍ പ്രതി അൽതമാഷ് മുനേവർ ദൽവിയെ (23) താനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.
സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
English Summary: The young man killed his pregnant girlfriend by slitting her throat
You may like this video also