Site iconSite icon Janayugom Online

മുൻ ഭാര്യയെന്ന് കരുതി ബാങ്ക് ജീവനക്കാരിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു

മുന്‍ ഭാര്യയെന്ന് കുരുതി സഹകരണ ബാങ്ക് ജീവനക്കാരിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊഴിക്കോട് നന്മണ്ടയാണ് സംഭവം. നന്മണ്ട സ്വദേശി ബിജു പൊലീസ് കസ്റ്റഡിയെടുത്തു. ഇയാളുടെ മുൻ ഭാര്യ ഇതേ ബാങ്കിൽ ജീവനക്കാരിയാണ്. ബിജുവിന് ജോലിയില്ലാതിരുന്നതിനെ തുടര്‍ന്ന് മുന്‍പ് ഇവര്‍ക്കിടയില്‍ വഴക്ക് നിന്നിരുന്നു. പിന്നീട് ഇരുവരും വിവാഹ മോചിതരായിരുന്നു. ഭാര്യയാണെന്ന് കുരുതി ബിജു വെട്ടി പരിക്കേല്‍പ്പിച്ചത് ക്ലാർക്ക് ശ്രീഷമയെയാണ്. മാസ്ക് വച്ചിരുന്നതിനാല്‍ ആളെ മനസ്സിലാകാതിരുന്നതാണെന്ന് പൊലീസ് പറയുന്നു. ശ്രീഷമയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ENGLISH SUMMARY:The young man muti­lat­ed a bank employ­ee who was thought to be his ex-wife
You may also like this video

Exit mobile version