Site icon Janayugom Online

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ എതിരേല്പ് ഉത്സവത്തിനെത്തിയ യുവാവ് മരിച്ച നിലയില്‍

ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ നടന്നു വരുന്ന എതിരേൽപ് ഉത്സവത്തിനെത്തിയ കണ്ണമംഗലം വടക്ക് പൂവമ്പള്ളിൽ പരേതനായ ചന്ദ്രൻ്റെയും രാജമ്മയുടെയും മകൻ ജയലാലിനെ മരിച്ച് നിലയില്‍ കണ്ടെത്തി. ഇയാള്‍ക്ക് മുപ്പത്തിഅഞ്ച് വയസ് ആയിരുന്നു.

ക്ഷേത്ര ജങ്ഷന് പടിഞ്ഞാറുള്ള ബിഎസ്എൻഎൽ ഓഫീസിന് സമീപത്തെ മണൽ വിൽപന കേന്ദ്രത്തിലാണ് മരിച്ചു കിടന്നത്.വെൽഡിങ് തൊഴിലാളിയാണ് മരിച്ച ജയലാല്‍.ശനി പുലർച്ചെയാണ് സംഭവം.വെള്ളി രാത്രി ഉത്സവത്തിന് ഗാനമേള കാണാൻ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ക്ഷേത്രത്തിലെത്തിയിരുന്നു.പുലർച്ചെ ഒന്നിന് ഇവരെ തിരികെ വീട്ടിൽ കൊണ്ടു വിട്ട ശേഷം ക്ഷേത്രത്തിൽ വീണ്ടും ജയലാൽ മടങ്ങി വന്നു. പുലർച്ചെ 2ന് ക്ഷേത്രത്തിന് സമീപം സംഘർഷമുണ്ടായിരുന്നു.

ഇവിടെ നിന്ന് ജയലാൽ ഓടിപ്പോയതായി പറയുന്നു.പുലർച്ചെ നാലോടെ മണൽ വിൽപന കേന്ദ്രത്തിലെ സൂക്ഷിപ്പുകാരൻ എത്തിയപ്പോൾ ഒരാൾ നിലത്തു കിടക്കുന്നത് കണ്ട് ആളുകളെ വിളിച്ചുകൂട്ടി. ജയലാലിനെ തിരിച്ചറിഞ്ഞവർ ഇയാളെ വീട്ടിലെത്തിച്ചു.

വിളിച്ചിട്ട് എഴുന്നേല്‍ക്കാതിനെ തുടര്‍ന്ന് മാവേലിക്കര തട്ടാരമ്പലത്തിലുള്ള സ്വകാര്യ ആശുപത്രയില്‍ എത്തിച്ചു. ഇവിടെ എത്തുന്നതിനു ഒന്നരമണിക്കൂല്‍ മുമ്പ് മരണംനടന്നതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.ജയലാലിന്‍റെ ഭാര്യ അജ്ഞു, മക്കള്‍ ഹൃദ്വിക്, ഹൃദ്വിന്‍

Eng­lish Summary:
The young man who came to the fes­ti­val of the Chet­tiku­lan­gara Devi Tem­ple is found dead

You may also like this video:

Exit mobile version