Site icon Janayugom Online

സ്കൂൾ വിദ്യാർത്ഥിനിയെ പീഢിപ്പിച്ച യുവാവ് അറസ്റ്റിൽ

pandi

പതിനാലുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ പീഢിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ ചെയ്തു. ആമയാർ സ്വദേശി പാണ്ടി (20) യെയാണ് വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സ്‌കൂളിൽ പോയ വിദ്യാർഥിനിയെ വീട്ടിലെത്തിച്ചാണ് പാണ്ടി പീഡനത്തിനിരയാക്കിയത്. വൈകിയതിനെ തുടർന്ന് സംശയം തോന്നിയ അധ്യാപകർ വിദ്യാർഥിനിയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്. ചൈൽഡ് ലൈന്റെ നിർദ്ദേശപ്രകാരം വണ്ടൻമേട് സി ഐ നവാസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിലേയ്ക്ക് അയച്ചു.

Eng­lish Sum­ma­ry: The young man who raped the school girl was arrested

You may like this video also

Exit mobile version