സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ധനകാര്യ സ്ഥാപനത്തിലെ മാനേജറെയാണ് ഹൊസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ കെ പി ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. പ്രമുഖ സ്വകാര്യ സ്ഥാപനത്തിന്റെ കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജർ മുറിയനാവിയിലെ രഞ്ജിത്താ(33)ണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 നാണ് കേസിനാസ്പദമായ സംഭവം. മൂന്നാംമൈൽ സ്വദേശിനിയായ യുവതി സ്ഥാപനത്തിന്റെ ശുചിമുറിയില്‍ വച്ച് ബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
English Summary: The young woman was raped; The manager was arrested
You may also like this video