കൊല്ലം സിറ്റിയില്‍ ഓച്ചിറയില്‍ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് കൊല്ലം സിറ്റി ഡാന്‍സാഫ് ടീം, ഓച്ചിറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഓച്ചിറ വരവിള കൊല്ലന്‍റഴികത്ത് കിഴക്കതില്‍ അല്‍ അമീന്‍ (22) എം.ഡി.എം.എയുമായി പിടിയിലായത്.
നിരന്തരം ബാംഗ്ലൂര്‍ സന്ദര്‍ശിക്കുന്ന ഇയാള്‍ കഴിഞ്ഞ ദിവസം മടങ്ങി വന്ന് ഓച്ചിറയില്‍ ബസിറങ്ങി വീട്ടിലേക്ക് പോകുന്ന വഴിക്കാണ് പോലീസ് സംഘത്തിന്‍റെ പിടിയിലായത്. ഇയാളില്‍ നിന്നും 11.92 ഗ്രാം എം.ഡി.എം.എയും 100 ഗ്രാം ഗഞ്ചാവും പോലീസ് പിടികൂടി. വിപണിയില്‍ രണ്ട് ലക്ഷം രൂപയ്ക്ക് മേല്‍ വിലവരുന്ന എം.ഡി.എം.എയാണ് പോലീസ് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും തുശ്ചമായ വിലയ്ക്ക് വാങ്ങി മില്ലി ഗ്രാമിന് 2500 മുതല്‍ 3000 രൂപ വരെ വാങ്ങി ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നതാണ് ഇയാളുടെ രീതി. കച്ചവടത്തിലെ അമിതലാഭമാണ് ഇയാളെ നിരന്തരം ബാംഗ്ലൂരെത്തി എംഡിഎംഎ കടത്തി കൊണ്ട് വരാന്‍ പ്രേരണയായത്.
ധരിച്ചിരുന്ന ജീന്‍സില്‍ പ്രത്യേക അറയുണ്ടാക്കി അതിലൊളിപ്പിച്ചാണ് എംഡിഎംഎ കടത്തിയത്. ഇയാളുടെ നിരന്തര ബാംഗ്ലൂര്‍ സന്ദര്‍ശനത്തെ സംബന്ധിച്ച് കൊല്ലം ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി. ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇയാള്‍ സിറ്റി പോലീസ് മയക്ക്മരുന്ന് വിരുദ്ധ സ്പെഷ്യല്‍ സ്ക്വാഡിന്‍റെ (ഡാന്‍സാഫ്) നിരീക്ഷണത്തിലായിരുന്നു. ബാംഗ്ലൂരില്‍ നിന്നും ഓച്ചിറയിലെത്തിയ ഇയാളെ ഡാന്‍സാഫ് ടീമും ഓച്ചിറ പോലീസുമടങ്ങിയ സംയുക്ത സംഘമാണ് പിടികൂടിയത്. സിറ്റി പോലീസ് ആന്‍റി നര്‍ക്കോട്ടിക്ക് എ.സി.പി സോണി ഉമ്മന്‍ കോശി, സ്പെഷ്യല്‍ ബ്രാഞ്ച് എസിപി കെ അശോക കുമാര്‍, ഓച്ചിറ ഇന്‍സ്പെക്ടര്‍ പി. വിനോദ്, എസ്.ഐ മാരായ ആര്‍. ജയകുമാര്‍, നിയാസ്, എ.എസ്.ഐ സന്തോഷ്, സിറ്റി ഡാന്‍സാഫ് അംഗങ്ങളായ ബൈജൂ പി ജെറോ, സജു, സീനു, മനു, രിപു, രതീഷ്. ലിനു ലാലന്‍ എന്നിവരടങ്ങിയ സംഘമാണ് ആഴ്ചകള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.
English Summary: The youth was arrested in Ochira with MDMA
You may also like this video