പാങ്ങോട് മിലിറ്ററി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ യുവാവിനെ കസ്റ്റഡിലെടുത്തു. ക്യാമ്പിനുള്ളിലൂടെ കിലോമീറ്ററോളം നടന്ന ശേഷമാണ് മിലിറ്ററി പൊലീസ് ഇയാളെ കാണുന്നതും കസ്റ്റഡിയിലെടുക്കുന്നത്. പൂജപ്പുര സ്റ്റേഷനിലെത്തിച്ച യുവാവിനെ രഹസ്യന്വേഷണ വിഭാഗം ചോദ്യം ചെയ്യുകയാണ്. വെള്ളിയാഴ്ച രാത്രിയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് കോൽക്കത്ത സ്വദേശിയായ ബൽമാണി ബെറാമു എന്ന യുവാവ് ക്യാമ്പിനുള്ളിൽ കടന്നത്. ഇയാൾ കേരളത്തിലേക്ക് എത്തിയിട്ട് കുറച്ചധികം കാലമായെന്നും വിവിധ ജോലികൾ ചെയ്തുവരികയാണെന്നുമാണ് വിവരം.
മിലിറ്ററി സ്റ്റേഷനിലേക്ക് അതിക്രമിച്ചു കയറിയ യുവാവിനെ കസ്റ്റഡിലെടുത്തു

