Site iconSite icon Janayugom Online

തിരുവനന്തപുരത്ത് നിന്ന് എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

തിരുവനന്തപുരത്ത് എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശി കണ്ടെത്തി. തകരപ്പറമ്പിൽ നിന്ന് തട്ടികൊണ്ടുപോയ യുവാവിനെ തിരുനെൽവേലിയിലെ വീട്ടിൽ നിന്നാണഅ മുഹമ്മദ് ഉമറിനെ തിരുവനന്തപുരം വഞ്ചിയൂർ പൊലീസ് കണ്ടെത്തിയത്. ഇന്നലെ പുലർച്ചയ്ക്ക് ഒരുമണിയോടെയാണ് വിമാനത്താവളത്തിൽ നിന്ന് തമ്പാനൂരിലേക്ക് ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ് ഉമറിനെ തകരപ്പറമ്പിൽ വച്ച് രണ്ട് കാറുകളിലായെത്തിയ എട്ടംഗ സംഘം ഓട്ടോ തടഞ്ഞുനിർത്തി മർദ്ദിച്ച ശേഷം തട്ടിക്കൊണ്ടുപോയത്. സ്വർണക്കടത്ത് സംഘമാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് ഉമർ പൊലീസിന് മൊഴി നൽകി.

തട്ടിക്കൊണ്ടുപോയ സംഘം വെറുതെ വിട്ടതിനെത്തുടർന്ന് മുഹമ്മദ്‌ ഉമർ തിരുനെൽവേലിയിലെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. വീട്ടിൽ നിന്നാണ് വഞ്ചിയൂർ പൊലീസ് ഉമറിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. തിരുവനന്തപുരം വലിയതുറ, വള്ളക്കടവ് സ്വദേശികളായ സ്വർണ്ണം പൊട്ടിക്കൽ സംഘമാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് ഉമർ പൊലീസിന് മൊഴി നൽകി. വിദേശത്തുനിന്ന് വരുന്ന ഒരു ക്യാരിയറിൽ നിന്ന് 64 ഗ്രാം സ്വർണ്ണം വാങ്ങാനായാണ് വിമാനത്താവളത്തിലെത്തിയതെന്നും, എന്നാൽ ഇയാളെ കാണാൻ കഴിയാതിരുന്നതോടെ സ്വർണം വാങ്ങാതെ മടങ്ങിപ്പോരുകയായിരുന്നു.

പക്ഷേ, തന്റെ കൈയിൽ സ്വർണമുണ്ടെന്ന് തെറ്റിദ്ധരിച്ച സ്വർണക്കടത്ത് സംഘം തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് ഉമർ പൊലീസിനോട് പറഞ്ഞു. സ്വർണ്ണം കണ്ടെത്താൻ കഴിയാതിരുന്നതോടെ ഇവർ ഉമറിനെ വഴിയിൽ ഉപേക്ഷിച്ചു. ഉമറിനെ തട്ടിക്കൊണ്ടുപോയവരെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

You may also like this video

Exit mobile version