Site icon Janayugom Online

ഓണത്തിന് മുൻപ് തിയേറ്റർ തുറക്കണമെന്ന് ഫിയോക്

സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടെന്ന് തീരുമാനിച്ച് തീയറ്റര്‍ ഉടമകള്‍. ഓണത്തിന് മുന്‍പ് തീയറ്ററുകള്‍ തുറക്കണമെന്നാണ് സര്‍ക്കാരിനോടുള്ള അപേക്ഷ. സര്‍ക്കാര്‍ പറയുന്നത് അനുസരിച്ചേ തീയറ്ററുകള്‍ തുറക്കൂ എന്നും ഫിയോക് ഭാരവാഹികള്‍ പറഞ്ഞു.

സിനിമ മേഖലയില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്ക്കൊച്ചിയിൽ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ചത്. കൊവിഡ് സാഹചര്യത്തില്‍ തീയറ്റര്‍ തുറക്കാത്തത് കടുത്ത പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെന്ന് സംഘടന.

തിയറ്റര്‍ ഉടമകള്‍ വലിയ പ്രതിസന്ധിയിലാണെന്നും ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും സംഘടന മുമ്പ് അറിയിച്ചിരുന്നു. തിയറ്ററുകള്‍ വിറ്റ് നടപടി ഒഴിവാക്കാനുള്ള സാഹചര്യം ഇപ്പോള്‍ നടക്കുന്നില്ല. ദിവസേന 4 ഷോകള്‍ നടത്താന്‍ അനുമതി നല്‍കണം. തിയറ്റര്‍ ഉടമകന്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.ലോണുകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. അതിനാല്‍ സിനിമ തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ഫിയോക് ആവശ്യപ്പെട്ടിരുന്നു.

Eng­lish Sum­ma­ry : The­atre own­ers in Ker­ala demand­ing to open the theatres

You may also like this video :

Exit mobile version