Site icon Janayugom Online

തല്ലുമാല കൂട്ടത്തല്ലായി: സിനിമാ തിയേറ്റര്‍ പരിസരത്ത് സംഘര്‍ഷം

clash

മാലപ്പടക്കം പോലെ തല്ല് നിറഞ്ഞ സിനിമയാണ് തല്ലുമാല . തല്ലുമാലയിലെ തല്ല് തിയേറ്ററിന് പുറത്ത് കൂട്ടത്തല്ലായി. ടൊവിനോ തോമസ് അഭിനയിച്ച തല്ലുമാല സിനിമ കാണാനെത്തിയ
ആരാധകരും മോഹന്‍ലാല്‍ ആരാധകരും തമ്മിലാണ് തിയറ്റര്‍ പരിസരത്ത് ഏറ്റുമുട്ടിയത്.
ഇന്നലെ ഉച്ചയോടെയാണ് ഇരു വിഭാഗം ആരാധകര്‍ തമ്മില്‍ അരമണിക്കൂറോളം ഏറ്റുമുട്ടിയത്. കൂട്ടത്തല്ലില്‍ പലര്‍ക്കും പരുക്കേറ്റു. ബാലുശേരി സന്ധ്യാ തിയേറ്ററിന്റെ പ്രവേശകവാടത്തിലെ റോഡിലായിരുന്നു 30തോളം വരുന്ന യുവാക്കള്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷ വിവരം പിന്നീടാണ് അറിഞ്ഞതെന്ന് തിയറ്റര്‍ ഉടമ ജീവന്‍ പറഞ്ഞു. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് സി.ഐ എം കെ സുരേഷ്‌കുമാര്‍ പറഞ്ഞു.

Eng­lish Sum­ma­ry: the­atre premis­es : Clash­es in cin­e­ma premises

You may like this video also

Exit mobile version