Site icon Janayugom Online

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞില്ല; മുന്നോട്ടാഞ്ഞതെന്ന് പാപ്പാനും ദേവസ്വവും

പാലക്കാട് പാടൂർ വേലയുടെ എഴുന്നള്ളിപ്പിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞെന്ന പ്രചാരണം നിഷേധിച്ച് പാപ്പനും ദേവസ്വം അധികൃതരും. മറ്റൊരാന പിറകിലേക്ക് തിരിയുന്നത് കണ്ട് പരിഭ്രാന്തരായി ഓടിയ ആളുകള്‍ ചവിട്ടിയാണ് തനിക്ക് പരിക്ക് പറ്റിയതെന്ന് രാമചന്ദ്രന്റെ പാപ്പാൻ രാമൻ പറഞ്ഞു. താന്‍ നിലത്തുവീണതം തന്നെ ആളുകള്‍ ചവിട്ടുന്നതും കണ്ടാണ് എഴുന്നള്ളിപ്പിന് നിന്ന രാമചന്ദ്രന്‍ മുന്നോട്ട് ആഞ്ഞത്- രാമന്‍ വ്യക്തമാക്കി.

രാമചന്ദ്രന്‍ ഇടഞ്ഞു എന്ന പ്രചാരണത്തിന് പിന്നിൽ ബോധപൂർവമായ ഇടപെടൽ ഉണ്ടെന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വം പ്രസിഡന്റ് പി ബി ബിനോയ് പറഞ്ഞു. പിറകില്‍ നിന്നിരുന്ന ആന തിരിഞ്ഞതോടെ ആളുകൾ ചിതറി ഓടി. അവരുടെ ചവിട്ടേറ്റാണ് പാപ്പാൻ രാമന് പരിക്കുണ്ടായത്. ഇത് കണ്ടതോടെയാണ് രാമചന്ദ്രൻ രണ്ട് അടി മുന്നോട്ട് നീങ്ങിയതെന്നും പി ബി ബിനോയ് പറഞ്ഞു. ആനയെ എഴുന്നള്ളിപ്പുകളിൽ നിന്ന് മാറ്റാൻ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. ആനയുടെ താരപദവിയാണ് ഇതിന് കാരണമെന്നും ബിനോയ് പറഞ്ഞു.

ആനയെ ഇന്നലെ രാത്രി ഒമ്പതു മണിയോടെ തിരികെ തെച്ചിക്കോട്ടുകാവിൽ എത്തിച്ചു. ആനയ്ക്ക് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നവും ഇല്ലെന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വം വിശദീകരിച്ചു.

 

Eng­lish Sam­mu­ty: Thechikot­tukaavu Ramachan­dran’s pap­pan Raman­ex­pla­na­tion on Palakkad Padoor issue

 

Exit mobile version