കൊല്ലങ്കോട് ബീവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം നടത്തിയത് തിരുവോണ ദിവസത്തെ വില്‍പ്പനയ്ക്കായെന്ന് പ്രതികളുടെ മൊഴി. മോഷ്ടിച്ചതില്‍ 2200 രൂപയുടെ മദ്യം പ്രതികള്‍ തന്നെ കുടിച്ചു തീര്‍ത്തു. രണ്ടു ചാക്കോളം വരുന്ന മദ്യക്കുപ്പികള്‍ പൊലീസ് കണ്ടെടുത്തതായി സൂചന. സംഭവത്തില്‍ രണ്ടു പ്രതികളാണ് പിടിയിലായത്. കൊല്ലങ്കോട് സ്വദേശി ശിവദാസനും നെന്മേനി സ്വദേശി രവിയുമാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി കൊല്ലങ്കോട് സ്വദേശി രമേഷിനായി അന്വേഷണം ഉര്‍ജ്ജിതമാക്കി.
കൊല്ലങ്കോട് ബീവറേജസ് ഔട്ട്‌ലെറ്റിലെ മോഷണം; തിരുവോണ ദിവസത്തെ വില്‍പ്പനയ്ക്കായെന്ന് പ്രതികളുടെ മൊഴി

