പാലക്കാട് പട്ടാമ്പിയിൽ ലോട്ടറി കടയിൽ മോഷണം. സൗമ്യ ലോട്ടറി ഏജൻസിയിലാണ് മോഷണം നടന്നത്. പണവും ലക്ഷങ്ങളുടെ ലോട്ടറി ടിക്കറ്റുമാണ് മോഷണം പോയത്. ഞായറാഴ്ച രാവിലെ ജീവനക്കാരനെത്തി കട തുറക്കാൻ നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. പൂട്ട് പൊളിച്ചാണ് മോഷണം നടന്നത്. കടയിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപയുടെ ലോട്ടറി ടിക്കറ്റുകളും പതിനായിരം രൂപയോളം നഷ്ടമായിരുന്നു. സംഭവത്തില്‍ പട്ടാമ്പി പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ്സ്കോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
പാലക്കാട് ലോട്ടറി കടയിൽ മോഷണം

